സാധാരണ ഭാവങ്ങള്‍ പ്രകടമാക്കുന്ന ദൈവങ്ങളും പ്രേതങ്ങളും പുണ്യവാളന്മാരും മനുഷ്യരും ഇടകലര്‍ന്നു ജീവിക്കുന്ന ഒരു ദിക്കിനെക്കുറിച്ചാണ് ജോണി മിറാന്‍ഡ ഡെല്‍ഫി എന്ന സ്ത്രീയിലൂടെ പറയുന്നത്. സ്വത്വബോധം വികസിച്ച സാംസ്കാരികവും മതപരവുമായ ചട്ടക്കൂടില്‍തന്നെ ഉറച്ചുനില്‍ക്കുന്ന ഡെല്‍ഫി അതിനെതിരേയുള്ള ഗൂഢയുക്തിയോട് പ്രതിഷേധിക്കുന്നുമുണ്ട്. ഏകാന്തതയും വിഷാദവും അതൃപ് തിയും അലട്ടുന്ന ഡെല്ഫിയിലൂടെ പോരാട്ടത്തിന്റെയും സംഘര്‍ഷത്തിന്റെയും ഭാവനയുടേതുമായ ഒരു ലോകത്തെ അവതരിപ്പിക്കുകയാണ് ജോണി മിറാന്‍ഡ. കൊച്ചിയുടെ സമാന്തരചരിത്രത്തിലെ മനുഷ്യരുടെയും സാത്താന്മാരുടെയും പുണ്യാത്മാക്കളുടെയും ഭ്രമകല്പന രചിക്കുകയാണ് അദ്ദേഹം. അസ്വാസ്ഥ്യങ്ങളെയും അസ്വാരസ്യങ്ങളെയും ഒറ്റയ്ക്ക് തരണംചെയ്തുകൊണ്ട് കഥകളിലൂടെ തന്നിടത്തെ പുനഃസൃഷ്ടിക്കുന്ന ഡെല്‍ഫി ആര്‍ജ്ജവത്തിന്റെ ധീരമാതൃകയാവുന്നതാണ് ‘അതൃപ്തരായ ആത്മാക്കളി’ലൂടെ ലഭിക്കുന്ന ഉള്‍ക്കാഴ്ച. ‘അതൃപ്തരായ ആത്മാക്കള്‍’. ജോണി മിറാന്‍ഡ. ഡിസി ബുക്സ്. വില 209 രൂപ.
അതൃപ്തരായ ആത്മാക്കള്‍
