സംസ്ഥാനത്ത് കൂടിയ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ നിർദേശo നൽകി കെഎസ്ഇബി. രാത്രി പത്തു മുതൽ പുലർച്ചെ രണ്ട് മണി വരെ ക്രമീകരണം ഉണ്ടാകും. രാത്രി 9 കഴിഞ്ഞാൽ അലങ്കാര ദീപങ്ങളും, പരസ്യ ബോർഡുകളും പ്രവർത്തിപ്പിക്കരുത്. വീടുകളിൽ എസി 26 ഡിഗ്രിക്ക് മുന്നിൽ ക്രമീകരിക്കണം.രണ്ട് ദിവസം നിരീക്ഷിച്ച ശേഷം കെഎസ്ഇബി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. വാട്ടർ അതോറിറ്റി പംബിങ് ക്രമീകരിക്കണം, ലിഫ്റ്റ് ഇറിഗേഷൻ പമ്പുകൾ പീക്ക് സമയത്തു ഉപയോഗിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളാണ് കെഎസ്ഇബി നൽകുന്നത്.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan