വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ ചോദ്യം ചെയ്യും. എന്ന് ചോദ്യം ചെയ്യുമെന്നതിനെ കുറിച്ച് വൈകാതെ തീരുമാനമെടുക്കും. ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് കെകെ ഗോപിനാഥന്റെ വസതിയിൽ ഇന്നലെ അന്വേഷണസംഘം തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് അന്വേഷണത്തെ സഹായിക്കുന്ന ചില രേഖകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രേരണ കുറ്റം ചുമത്തിയ മൂന്നു കോൺഗ്രസ് നേതാക്കളായ എംഎൽഎ ഐസി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, മറ്റൊരു കോൺഗ്രസ് നേതാവ് കെകെ ഗോപിനാഥ് എന്നിവർക്ക് പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചത്.
എൻഎം വിജയൻ്റെ ആത്മഹത്യയിൽ കെ സുധാകരനെ ചോദ്യം ചെയ്യും
