കേരള സര്‍വകലാശാലയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം നടത്തരുതെന്ന് ആവശ്യപ്പെട്ട് വി.സി രജിസ്ട്രാര്‍ക്ക് നോട്ടീസ് നല്കി. മാതൃകാ പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടിയാണ് എം.പിയുടെ പ്രഭാഷണം വി.സി. തടഞ്ഞത്. കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ സംഘടിപ്പിച്ച ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന പ്രതിമാസ പ്രഭാഷണ പരിപാടിക്കായിരുന്നു വിലക്ക്. എന്നാൽ രാഷ്ട്രീയ അജണ്ടയുള്ള പരിപാടി അല്ലെന്നു യൂണിയൻ വിശദീകരിച്ചു. എന്താണ് ജനാധിപത്യം എന്നതിൽ വ്യക്തമായ ധാരണ ഇല്ലാത്തവരാണ് വി സി ആയി ഇരിക്കുന്നതെന്ന് ജോൺ ബ്രിട്ടാസും പ്രതികരിച്ചു.
ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണ പരിപാടി നടത്തരുതെന്ന് വിസി
