◼️ഹൈബിന്‍ ഈഡന്‍ എംപിക്കെതിരേ സോളാര്‍ തട്ടിപ്പുകേസിലെ പ്രതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ തെളിവില്ലെന്നു സിബിഐ. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. എംഎല്‍എ ഹോസ്റ്റലില്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിബിഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളിലെ ആദ്യത്തേതിനാണ് തെളിവില്ലെന്നു വ്യക്തമാക്കി റിപ്പോര്‍ട്ടു സമര്‍പ്പിച്ചത്.
◼️ഓഹരി വിപണിയിലെ വിസ്മയമെന്ന് അറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. 62 വയസായിരുന്നു. മുംബൈയിലെ വസതിയില്‍ ആരോഗ്യനില മോശമായതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈയിടെ ആകാശ എയര്‍ലൈന്‍സ് സ്ഥാപിച്ച ഇദ്ദേഹം ആപ്ടെക് ലിമിറ്റഡ്, ഹെംഗാമ ഡിജിറ്റല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് എന്നിവയുടെ ചെയര്‍മാനായിരുന്നു. നിരവധി വ്യവസായ, ധനകാര്യ സ്ഥാപനങ്ങളുടെ ഡയറക്ടറാണ്. വെറും 5000 രൂപയുമായി നിക്ഷേപകനായ ജുന്‍ജുന്‍വാല ഇപ്പോള്‍ രാജ്യത്തെ അതിസമ്പന്നരില്‍ മുപ്പത്താറാമനാണ്. 580 കോടി ഡോളറാണ് ആസ്തി. അതായത് അമ്പതിനായിരം കോടി രൂപ. രാകേഷ് ജുന്‍ജുന്‍വാലയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
◼️ആസാദ് കാഷ്മീര്‍ പോസ്റ്റിനെതിരേ ഡല്‍ഹി പോലീസില്‍ പരാതി എത്തിയിരിക്കേ, മുന്‍മന്ത്രി കെ.ടി ജലീല്‍ ഡല്‍ഹിയില്‍ നിന്ന് തിടുക്കത്തില്‍ കേരളത്തിലേക്കു തിരിച്ചെത്തി. ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കിയാണ് അദ്ദേഹം മടങ്ങിയത്. ഇന്ന് ഉച്ചയ്ക്കു ശേഷം മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് യാത്ര പുലര്‍ച്ചെ മൂന്നു മണിക്കാക്കുകയായിരുന്നു. വീട്ടില്‍നിന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് യാത്ര നേരത്തെയാക്കിയതെന്നാണു ജലീല്‍ പറയുന്നത്.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◼️വിജിലന്‍സ് മേധാവി എഡിജിപി മനോജ് എബ്രാഹം അടക്കം സംസ്ഥാനത്തെ 12 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ മെഡല്‍. കൊച്ചി ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജ്, വി.യു. കുര്യാക്കോസ്, പി.എ. മുഹമ്മദ് ആരിഫ്, ടി.കെ. സുബ്രമണ്യന്‍, പി.സി. സജീവന്‍, കെ.കെ. സജീവ്, അജയകുമാര്‍ വി നായര്‍, ടി.പി. പ്രേംരാജന്‍ , അബ്ദുള്‍ റഹീം അലികുഞ്ഞ്, കെ.വി. രാജു, എം.കെ. ഹരിപ്രസാദ് എന്നിവരാണു മെഡല്‍ ജേതാക്കള്‍.
◼️കൊച്ചിയില്‍ ഇന്നു പുലര്‍ച്ചെ യുവാവിനെ കുത്തിക്കൊന്നു. രണ്ടു പേര്‍ക്കു പരിക്കേറ്റു. കളത്തിപറമ്പ് റോഡില്‍ വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരിച്ചത്. അരുണ്‍ എന്നയാള്‍ കുത്തേറ്റ് ആശുപത്രിയിലായി. കുത്തേറ്റ മൂന്നാമന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മുങ്ങി.
◼️കെടി ജലീലിന്റെ കാഷ്മീര്‍ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാര്യങ്ങള്‍ മനസിലാക്കിയിട്ടു പറഞ്ഞിട്ടാണോ, അജ്ഞതകൊണ്ടു പറഞ്ഞതാണോയെന്ന് താന്‍ ആശ്ചര്യപ്പെട്ടുപോയി. അദ്ദേഹം പറഞ്ഞു.
*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◼️ആസാദ് കശ്മീര്‍ പരാമര്‍ശം നടത്തിയ മുന്‍മന്ത്രി കെ.ടി ജലീലിന്റെ സ്ഥാനം പാക്കിസ്ഥാനിലാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. രാജ്യത്തിനു വിരുദ്ധമായി പ്രചാരണം നടത്തിയ ജലീല്‍ ഈ നാട്ടില്‍ ജീവിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◼️കഴിഞ്ഞ മാസം 20 ന് ഖത്തറില്‍നിന്ന് കരിപ്പൂരിലെത്തി കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി അനസിനെ പോലീസ് കണ്ടെത്തി. പുലര്‍ച്ചെ പൊലീസ് കോഴിക്കോട് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാളെ കുടുംബസമേതം കണ്ടെത്തിയത്. ഡല്‍ഹിയില്‍ ആയിരുന്നെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. കാണാനില്ലെന്ന് അമ്മയാണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്.
◼️കാറോടിച്ചിരുന്ന ഭര്‍ത്താവ് കാര്‍ ഓഫാക്കാതെ ഭക്ഷണം വാങ്ങാന്‍ പുറത്തിറയങ്ങിയപ്പോള്‍ ഡ്രൈവര്‍ സീറ്റിലേക്കു അതിക്രമിച്ചുകയറിയാള്‍ കാറോടിച്ച് ചായക്കടയിലും ട്രാന്‍സ്ഫോര്‍മറിലും ഇടിച്ചു. കാറിലുണ്ടായിരുന്ന യുവതിയും കുഞ്ഞും ഭയന്നു നിലവിളിച്ചു. കോട്ടയം ചോറ്റാനിക്കരയില്‍ മദ്യലഹരിയില്‍ കാറില്‍ അതിക്രമിച്ചു കയറി അപകടമുണ്ടാക്കിയ ആഷ്ലി എന്നയാളെ പോലീസ് പിടികൂടി.
◼️കോഴിക്കോട് എലത്തൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസര്‍ ബാജു ഉള്ളിയേരിയലെ വീട്ടില്‍ ആത്മഹത്യചെയ്തു.
◼️സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാന സര്‍ക്കാരിനു ധൂര്‍ത്തെന്ന് സിപിഐ കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. അടിസ്ഥാന വര്‍ഗ്ഗത്തെ വിട്ട് മധ്യവര്‍ഗ്ഗത്തിനു പിന്നാലെയാണ് മുന്നണിയും സര്‍ക്കാരുമെന്നും വിമര്‍ശനമുണ്ട്.
◼️ആലുവയിലെ പാലസ് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കീഴ്മാട് മുതിരക്കാട് പറമ്പില്‍ രമേശനാണ് (36) മരിച്ചത്. മറ്റൊരു ബൈക്കോടിച്ചിരുന്ന വെങ്ങോല വാരപിടികൂടിയില്‍ അരുണിനെ (24) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◼️്മകന്റെ കുത്തേറ്റ് ചികില്‍സയിലായിരുന്ന അങ്കമാലി നായത്തോട് പുതുശേരി വീട്ടില്‍ മേരി (52) മരിച്ചു. 14 ദിവസമായി ചികില്‍സയിലായിരുന്നു. മകന്‍ കിരണ്‍ റിമാന്‍ഡിലാണ്.
◼️സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തില്‍ ആഘോഷങ്ങളില്ലാതെ പാര്‍ലമെന്റ് മന്ദിരം. എല്ലാ ശ്രദ്ധയും തന്നിലേക്കാക്കാന്‍ മോദിയുടെ തന്ത്രമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. 1997 ല്‍ സ്വാതന്ത്ര്യത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷത്തിന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ പാടിയിരുന്നു. അന്നത്തെ രാഷ്ട്രപതി കെ ആര്‍ നാരായണന്‍, പ്രധാനമന്ത്രി ഐ.കെ ഗുജ്റാള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടികള്‍. പാര്‍ലമെന്റിനു പുറത്തും വിപുലമായ പരിപാടികള്‍ നടന്നു. അറുപതാം വാര്‍ഷികത്തിലും സെന്‍ട്രല്‍ ഹാളില്‍ വിപുലമായ ആഘോഷങ്ങളുണ്ടായിരുന്നു.
◼️നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ ആശയത്തെ ലോകം പഠിക്കുകയാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഒറ്റനോട്ടത്തില്‍ നമ്മള്‍ വ്യത്യസ്തരായി തോന്നാം. ഭക്ഷണം, വിശ്വാസം, പ്രാര്‍ത്ഥനകള്‍, വസ്ത്രം എന്നിവയെല്ലാം വ്യത്യസ്തമാകാം. എന്നാല്‍ നമ്മുടെ അസ്ഥിത്വത്തില്‍ ഐക്യമുണ്ട്. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് ‘ഉത്തിഷ്ഠ ഭാരത്’ പരിപാടിയില്‍ സംസാരിക്കവേ മോഹന്‍ ഭഗവത് പറഞ്ഞു.
◼️സ്വാതന്ത്ര്യ സമര സേനാനികളുടെ ഫോട്ടോകളില്‍നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിനെ ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍. ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി നല്‍കിയ പത്ര പരസ്യത്തില്‍നിന്നാണ് നെഹ്റുവിനെ ഒഴിവാക്കിയത്. ടിപ്പു സുല്‍ത്താനേയും ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നടപടിക്കെതിരേ കോണ്‍ഗ്രസ് രംഗത്ത്. ഈ അല്‍പ്പത്തരത്തെ നെഹ്റു അതിജീവിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
◼️ഡല്‍ഹിയില്‍ യമുന കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൃഷിയിടങ്ങളിലും വെള്ളം കയറി. വീടുകള്‍ വെള്ളത്തിലായി.
◼️ചെന്നൈ വിമാനത്താവളത്തില്‍ നൂറു കോടി രൂപയുടെ മയക്കുമരുന്നുവേട്ട. എത്യോപ്യയില്‍ നിന്നെത്തിയ ഇക്ബാല്‍ പാഷയില്‍ നിന്നാണ് 6.02 കിലോഗ്രാം കൊക്കെയ്ന്‍, 3.57 കിലോഗ്രാം ഹെറോയ്ന്‍ എന്നിവ അടക്കമുള്ള മയക്കുമരുന്നുകള്‍ പിടികൂടിയത്. ഇതേസമയം, തായ്ലാന്‍ഡില്‍നിന്ന് എത്തിയ തമിഴ്നാട് സ്വദേശിയില്‍നിന്ന് പാമ്പുകളും കുരങ്ങുകളും അടക്കം എക്സോട്ടിക് അനിമല്‍സ് വിഭാഗത്തിലെ ചെറു ജീവികളേയും പിടികൂടി.
◼️കര്‍ണാടകയിലെ ഹസനില്‍ കുടുംബ കോടതി സമുച്ചയത്തില്‍ ഭര്‍ത്താവ് യുവതിയെ കഴുത്തറുത്തു കൊന്നു. ഹോളേനരശിപൂര്‍ കുടുംബ കോടതിയില്‍ എത്തിയ ചിത്ര എന്ന ഇരുപത്തെട്ടുകാരിയെയാണ് ഭര്‍ത്താവ് ശിവകുമാര്‍ (32) കൊലപ്പെടത്തിയത്. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. ഇരുവരുടേയും വാദംകേട്ടു പിരിഞ്ഞ ശേഷം ശൗചാലയത്തില്‍ പോയ ചിത്രയെ പിന്തുടര്‍ന്നു കൊലപ്പെടുത്തുകയായിരുന്നു.
◼️എഴുപത്തിമൂന്ന് വയസുകാരനായ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ യുവ നടനും രണ്ട് യുവതികളും പിടിയില്‍. ബെംഗലൂര്‍ ജെപി നഗര്‍ സ്വദേശിയായ യുവ നടന്‍ യുവരാജ്, കവന, നിഥി എന്നീ യുവതികളുമാണ് അറസ്റ്റിലായത്.
◼️അധ്യാപകന്റെ കുടിവെള്ള പാത്രത്തില്‍നിന്നു വെള്ളം കുടിച്ച ദളിത് ബാലന്‍ അധ്യാപകന്റെ അടിയേറ്റു മരിച്ചു. അധ്യാപകന്‍ ചായില്‍ സിംഗിനെ അറസ്റ്റു ചെയ്തു. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ സാല്യ ഗ്രാമത്തിലാണു സംഭവം. കണ്ണിനും ചെവിയിലും മുഖത്തും ഗുരുതര പരിക്കേറ്റ ഒമ്പതു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
◼️മറാത്ത സമുദായ നേതാവും ശിവസംഗ്രാം പാര്‍ട്ടി അധ്യക്ഷനുമായ വിനായക് മേട്ടെ വാഹനാപകടത്തില്‍ മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ പൂനെ എക്സ്പ്രസ് വേയിലായിരുന്നു അപകടം.
◼️എഴുത്തുകാരി ജെ കെ റൗളിംഗിന് വധഭീഷണി. ട്വിറ്ററിലൂടെയാണു ഭീഷണിപ്പെടുത്തിയത്. ഭീഷണി ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് റൗളിങ് ട്വീറ്റ് ചെയ്തു.
◼️അക്രമിയുടെ കുത്തേറ്റ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി.
◼️പി.വി.സിന്ധു ബി.ഡബ്ല്യു.എഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി. ഇടത്തേ കാലിനേറ്റ പരിക്കുമൂലമാണ് താരം ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. 2019-ലെ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ സിന്ധു രണ്ട് തവണ വീതം വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്.
◼️നടപ്പു സാമ്പത്തികര്‍ഷത്തെ (2022-23) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി) 196 ശതമാനം വളര്‍ച്ചയോടെ 245.52 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 82.5 കോടി രൂപയായിരുന്നു. വരുമാനം 243 കോടി രൂപയില്‍ നിന്ന് 251 ശതമാനം മുന്നേറി 852 കോടി രൂപയായി. ഓഹരികളില്‍ നിന്നുള്ള വരുമാനം (ഏണിംഗ്‌സ് പെര്‍ ഷെയര്‍ – ഇ.പി.എസ്) 1.03 രൂപയില്‍ നിന്ന് 3.07 രൂപയായാണ് മെച്ചപ്പെട്ടത്. കാറ്ററിംഗ് സേവനത്തില്‍ നിന്നുള്ള വരുമാനം 56.7 കോടി രൂപയില്‍ നിന്നുയര്‍ന്ന് 352 കോടി രൂപയായി. ഇന്റര്‍നെറ്റ് ടിക്കറ്റിംഗ് ബിസിനസില്‍ നിന്ന് 301.6 കോടി രൂപയും റെയില്‍ നീരില്‍ നിന്ന് 83.6 കോടി രൂപയും ടൂറിസത്തില്‍ നിന്ന് 81.9 കോടി രൂപയും ലഭിച്ചു. സ്റ്റേറ്റ് തീര്‍ത്ഥ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 33.2 കോടി രൂപ. കമ്പനിയുടെ കുത്തകയായ ഇന്റര്‍നെറ്റ് ടിക്കറ്റിംഗ് ബിസിനസില്‍ നിന്നാണ് ലാഭത്തിന്റെ മുന്തിയപങ്കും ലഭിച്ചത്.
◼️നടപ്പു സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) വായ്പയുടെയും നിക്ഷേപത്തിന്റെയും വളര്‍ച്ചയുടെയും അടിസ്ഥാനത്തില്‍ ബാങ്ക് ഒഫ് മഹാരാഷ്ട്ര പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. പൊതുമേഖലാ ബാങ്കുകളുടെ ത്രൈമാസ കണക്കുകള്‍ പ്രകാരം ജൂണ്‍ അവസാനത്തോടെ ബാങ്കിന്റെ ആകെ വായ്പകള്‍ 27.10 ശതമാനം വര്‍ദ്ധിച്ച് 1,40,561 കോടി രൂപയിലെത്തി. നിക്ഷേപ വളര്‍ച്ച 12.35 ശതമാനമാണ്. ജൂണ്‍ അവസാനത്തോടെ 1,95,909 കോടി രൂപ സമാഹരിച്ചു. നിക്ഷേപത്തില്‍ 9.42 ശതമാനം വളര്‍ച്ചയോടെ (9,92,517 കോടി രൂപ) യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ബാങ്ക് ഒഫ് ബറോഡ 8.51 ശതമാനം ഉയര്‍ന്ന് 9,09,095 കോടി രൂപയായി മൂന്നാമതെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍ -ജൂണ്‍ കാലയളവില്‍ പൊതുമേഖലാ ബാങ്കുകളുടെ മൊത്ത ലാഭം 14,013 കോടി രൂപയായിരുന്നു.
◼️വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈഗര്‍ ചിത്രത്തിലെ ഇന്നലെ പുറത്തെത്തിയ വീഡിയോ ഗാനം യുട്യൂബില്‍ ഒറ്റ ദിവസം കൊണ്ടുതന്നെ 1.4 മില്യണ്‍ കടന്നിരിക്കുകയാണ്. കോക 2.0 എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഭാസ്‌കര്‍ഭട്ല രവികുമാര്‍ ആണ്. ജാനി, ലിജോ ജോര്‍ജ്, ഡിജെ ചേതസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് റാം മിരിയലയും ഗീത മാധുരിയും ചേര്‍ന്നാണ്. അനന്യപാണ്ടെ, രമ്യ കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പശ്ചാത്തലമാക്കുന്ന ചിത്രം മെഗാ ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. ഓഗസ്റ്റ് 25നാണ് റിലീസ്. കേരളത്തില്‍ വൈഡ് റിലീസ് ആണ് ചിത്രത്തിന് ലഭിക്കുക. നൂറ്റമ്പതിലേറെ തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.
◼️അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി അനൂപ് എസ് പണിക്കര്‍ സംവിധാനം ചെയ്ത കടാവര്‍ എന്ന ചിത്രത്തിന് ഒടിടി റിലീസില്‍ മികച്ച പ്രതികരണം. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉണ്ട്. ഫോറന്‍സിക് ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഇന്നലെയാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ചിത്രത്തില്‍ തമിഴ്നാട്ടിലെ ചീഫ് പൊലീസ് സര്‍ജന്റെ റോളിലാണ് അമല പോള്‍ എത്തുന്നത്. ഡോ. ഭദ്ര എന്നാണ് കഥാപാത്രത്തിന്റെ പേര്. മലയാള ചിത്രങ്ങളായ പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
◼️ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ജനപ്രിയ സ്‌കൂട്ടര്‍ മോഡലാണ് ജാപ്പനീസ് ഇരുചക്ര വാഹന ഭീമനായ ഹോണ്ടയുടെ ആക്ടിവ. ഇപ്പോഴിതാ പുത്തന്‍ ആക്ടിവ ഹോണ്ടയുടെ പണിപ്പുരയിലാണെന്നാണ് ഹോണ്ട എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹോണ്ട ആക്ടിവ 7ജി ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും സ്‌കൂട്ടറിന്റെ മുഴുവന്‍ രൂപഘടനയും വെളിപ്പെടുത്തുന്ന ടീസര്‍ ചിത്രത്തിലൂടെ ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ലിമിറ്റഡ് ടീസ് ചെയ്തു. പുതിയ സ്‌കൂട്ടര്‍ നിലവിലെ മോഡലിന് സമാനമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെക്കാലമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറാണ് ഹോണ്ട ആക്ടിവ. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇന്ത്യന്‍ ഇരുചക്രവാഹനങ്ങളുടെ പട്ടികയില്‍ ഹീറോ സ്‌പ്ലെന്‍ഡറിനെ പിന്തള്ളി ഹോണ്ട ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ആക്ടിവയുടെ കരുത്തില്‍ ആയിരുന്നു.
◼️കുട്ടികള്‍ക്ക് ഭാഷ സ്വായത്തമാക്കുന്നത് രക്ഷിതാക്കളുമായി ബന്ധപ്പെട്ട അനുഭവങ്ങളില്‍നിന്നാണ്. ഭാഷ ഉപയോഗിച്ചു തുടങ്ങുന്ന സമയം മുതല്‍ രക്ഷിതാക്കളുടെ ക്രിയാത്മകമായ ഇടപെടലുകള്‍ കുട്ടികളില്‍ ഭാഷാപരമായ കഴിവും മികവും ഉല്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു. ‘ഇലക്കുമ്പിള്‍ ഭാഷാ പ്രവര്‍ത്തനങ്ങള്‍’. പി. രാധാകൃഷ്ണന്‍ ആലുവീട്ടില്‍. കറന്റ് ബുക്സ് തൃശൂര്‍. വില 104 രൂപ.
◼️കണ്ണിന്റെ വരള്‍ച്ചയ്ക്ക് പ്രധാന കാരണം അമിത ബാഷ്പീകരണവും, കണ്ണീരിന്റെ അളവ് കുറയുന്നത് നിമിത്തം കണ്ണിലെ നേര്‍ത്ത പാളിക്കുണ്ടാകുന്ന തകരാറുമാണ്. കണ്ണിലെ എരിച്ചില്‍, ചൊറിച്ചില്‍, ചുവപ്പ്, തളര്‍ച്ച, കാഴ്ചമങ്ങല്‍ തുടങ്ങിയവയാണ് വരണ്ട കണ്ണിന്റെ ലക്ഷണങ്ങള്‍. തുടര്‍ച്ചയായി കംപ്യൂട്ടര്‍, മൊബൈല്‍, ടി.വി എന്നിവയുടെ ഉപയോഗം, കോണ്ടാക്ട് ലെന്‍സ് ഉപയോഗം, വൃത്തിഹീനത എന്നിവ വരള്‍ച്ചയെ ശക്തമാക്കും. നല്ല വെളിച്ചമുള്ള മുറിയിലായിരിക്കണം കമ്പ്യൂട്ടറും ടി.വിയുമൊക്കെ ക്രമീകരിക്കേണ്ടത്. കണ്ണുകള്‍ക്ക് ആവശ്യമായ വിശ്രമം നല്‍കണം. പൊടിപടലങ്ങളുള്ള ഔട്ട് ഡോറിലാണ് ജോലിയെങ്കില്‍ കണ്ണട നിര്‍ബന്ധമായും ധരിക്കണം. കണ്ണുകള്‍ മൂടുന്ന വിധത്തിലൂള്ള കണ്ണടകള്‍ ഉപയോഗിക്കണം. ഹ്യുമിഡി ഫൈയര്‍ ഉപയോഗിക്കുന്നതി?ലൂടെ വായുവിലെ ഈര്‍പ്പം നിലനിര്‍ത്തി കണ്ണുനീരിന്റെ ബാഷ്പീകരണം നിയന്ത്രിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വരള്‍ച്ചയെ ചെറുക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിന് കൃത്യമായ ഉറക്കം അനിവാര്യമാണ്.