എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് വക്കീല്‍ നോട്ടീസ് അയച്ചു. ഈ മാസം 20 ന് ഇ പി ജയരാജന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങൾ നടത്തിയെന്നാരോപിച്ചാണ് വി ഡി സതീശൻ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷകന് അനൂപ് വി നായര്‍ മുഖേനയാണ് നോട്ടീസ് അയച്ചതെന്ന് സതീശൻ അറിയിച്ചു. ഏഴ് ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് ഇ പി ജയരാജന് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് നോട്ടീസില്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
ഇ പി ജയരാജനെതിരെ വി ഡി സതീശന്റെ വക്കീല്‍ നോട്ടീസ്
