പാതിവില തട്ടിപ്പ് കേസിൽ മുഴുവൻ ഉത്തരവാദിത്തവും അനന്തുകൃഷ്ണനെന്ന് പ്രതി ആനന്ദകുമാർ. മുഴുവൻ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ അക്കൗണ്ടിലൂടെയാണ്. മറ്റ് ഡയറക്ടർമാർക്കോ സായിഗ്രാമിനോ തട്ടിപ്പിനെ കുറിച്ച് അറിയില്ല. പദ്ധതിക്കായി വൻതുക പിരിച്ച സമയത്ത് എൻജിഒ കോൺഫെഡറേഷനിൽ നിന്നും രാജിവെച്ചുവെന്നും രാജിക്കത്ത് ആരും സ്വീകരിക്കാതെ തിരിച്ചു തന്നുവെന്നും ആനന്ദകുമാർ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞു.
പാതിവില തട്ടിപ്പ് കേസിൽ മുഴുവൻ ഉത്തരവാദിത്തവും അനന്തുകൃഷ്ണനെന്ന് പ്രതി ആനന്ദകുമാർ
