സംസ്ഥാനത്ത് അഞ്ചു ഇടങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന ബഹുജന റാലികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും. നാളെ കോഴിക്കോട് ജില്ലയിൽ നിന്നും ആരംഭിക്കുന്ന പരിപാടി 27ന് കൊല്ലം ജില്ലയിൽ അവസാനിക്കും. മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമാണ് സിഎഎക്കെതിരായ മുദ്രാവാക്യം. മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി നടക്കും. സിപിഎം മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലാണ് ബഹുജനറാലികൾ സംഘടിപ്പിക്കുന്നത് .
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹുജന റാലി നടത്തുന്നു
