തെരഞ്ഞെടുപ്പ് കമ്മീഷണന്ഇലക്ട്രൽ ബോണ്ടുമായുള്ള എല്ലാ വിവരങ്ങളും കൈമാറി എസ് ബി ഐ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിവരങ്ങൾ ഉടൻതന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇലക്ട്രൽ ബോണ്ടുകളിൽ ഉൾപ്പെട്ട സീരിയൽ നമ്പറുകൾ അടക്കം പെൻഡ്രൈവുകളിൽ സേവ് ചെയ്ത് മുദ്ര വെച്ച കവറുകളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരിക്കുന്നത്. ഇലക്ടറിൽ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇന്ന് വൈകിട്ട് 5 മണിക്കകം സമർപ്പിക്കണമെന്ന് സുപ്രീംകോടതി കർശന നിർദേശം എസ് ബി ഐക്ക് നൽകിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷണന് ഇലക്ട്രൽ ബോണ്ടുമായുള്ള എല്ലാ വിവരങ്ങളും കൈമാറി എസ് ബി ഐ
