തെലുങ്ക് സൂപ്പര്‍താരം രാം ചരണിന്റെ പുതിയ പടം ആരംഭിച്ചു. ചിത്രത്തിന്റെ ലോഞ്ചിംഗ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്നു. രാം ചരണിന്റെ പിതാവും തെലുങ്ക് മെഗാതാരവുമായ ചിരഞ്ജീവിയാണ് ചിത്രത്തിന് ആദ്യ ക്ലാപ്പ് അടിച്ചത്. ‘ആര്‍സി 16’ എന്ന് താല്കാലിക ടൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രം ബുച്ചി ബാബു സനയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ലോഞ്ചിംഗ് ചിത്രങ്ങള്‍ ചിത്രത്തിലെ നായികയായ ജാന്‍വി കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ ലോഞ്ചിംഗ് ചടങ്ങില്‍ ചിരഞ്ജീവിയും രാം ചരണിന്റെ ഭാര്യ ഉപാസനയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും പങ്കെടുത്തു. ഓസ്കാര്‍ ജേതാവായ എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതസംവിധായകന്. എആര്‍ റഹ്മാനും ചടങ്ങില്‍ പങ്കെടുത്തു. ജാന്‍വി കപൂറിന്റെ 27-ാം ജന്മദിനത്തിലാണ് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ജാന്‍വി കപൂര്‍ ചിത്രത്തിലെ നായികയാണെന്ന് വെളിപ്പെടുത്തിയത്. രംഗസ്ഥലം, ഉപ്പണ്ണ പോലുള്ള ചിത്രങ്ങളുടെ രചിതാവാണ് ബുച്ചി ബാബു സന. വലിയ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത് എന്നാണ് വിവരം.
രാം ചരണിന്റെ പുതിയ പടം ‘ആര്‍സി 16’
