2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികൾ ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതും. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകൾക്കും ഇന്ന് തുടക്കമാകും. രാവിലെ 9.30 മുതൽ 11.15 വരെ നടക്കുന്ന പരീക്ഷയിൽ ഇന്ന് മലയാളം ഒന്നാം പേപ്പറുടെ പരീക്ഷയാണ് നടക്കുക. 25 ന് പരീക്ഷ അവസാനിക്കും. ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായതായും, എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കമാകും
