മുഖ്യമന്ത്രി പിണറായി വിജയൻ സിഎംആർഎല്ലിന് വേണ്ടി ഇടപെടൽ നടത്തിയെന്ന ആരോപണം ആവർത്തിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. ഭൂപരിധി നിയമത്തില്‍ ഇളവു തേടിയ കമ്പനിക്കായി റവന്യൂ വകുപ്പിനെ മറികടന്ന് പിണറായി വിജയൻ ഇടപെട്ടുവെന്നാണ് ആരോപണം. നൽകാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്ന വീണാ വിജയനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ പങ്കാണ് കണ്ടെത്തേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. കെആർഇഎംഎൽ ഭൂപരിധി നിയമത്തിൽ ഇളവുതേടി സർക്കാരിനെ സമീപിച്ചതിന്റെ തെളിവും കുഴൽനാടൻ പുറത്തുവിട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ സിഎംആർഎല്ലിന് വേണ്ടി ഇടപെടൽ നടത്തിയെന്ന ആരോപണം ആവർത്തിച്ച് മാത്യു കുഴൽനാടൻ എംഎൽഎ
