വന്യജീവി ആക്രമണങ്ങളെ തുടർന്ന് നടത്തിയ ഹർത്താലിൽ പുൽപ്പള്ളിയിലുണ്ടായ സംഘർഷത്തിൽ അറസ്റ്റു തുടരുന്നു. എല്ലാ പ്രതികൾക്കും ജാമ്യം നൽകി വിട്ടയക്കുകയാണ് പൊലീസ് ചെയ്യുന്നത്. അന്യായമായി സംഘം ചേരൽ, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കലടക്കം കുറ്റങ്ങളാണ് പ്രതികൾക്ക് എതിരെ ചുമത്തിയത്. പുല്‍പ്പള്ളി, പാലമൂല മറ്റത്തില്‍ വീട്ടില്‍ സുരേഷ് കുമാർ, പാടിച്ചിറ നാല്‍പ്പത്തഞ്ചില്‍ വീട്ടില്‍ സണ്ണി, പാടിച്ചിറ കഴുമ്പില്‍ വീട്ടില്‍ സജി ജോസഫ്, സീത മൗണ്ട്പുതിയകുന്നേല് വീട്ടില്‍ വിന്‍സന്റ് മാത്യു, പാടിച്ചിറ ചക്കാത്തു വീട്ടില്‍ ഷെഞ്ജിത്ത് എന്നിവരെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
പുൽപ്പള്ളിയിലുണ്ടായ സംഘർഷത്തിൽ അറസ്റ്റു തുടരുന്നു
