കെഎം ഷാജി തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് എറിഞ്ഞുനോക്കുകയാണെന്നും, ഷാജിയുടേത് വെറും ജൽപനം മാത്രമാണെന്നും അച്ഛനെ കൊന്നത് യുഡിഎഫ് സർക്കാരാണെന്നും പികെ കുഞ്ഞനന്തൻ്റെ മകൾ ഷബ്ന. പികെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ആരോപിച്ചിരുന്നു. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായിരുന്ന പികെ കുഞ്ഞനന്തൻ ജയിലിലായിരിക്കെയാണ് മരിച്ചത്. ചികിത്സക്ക് വേണ്ടി നിരന്തരം ശ്രമിച്ചിരുന്നുവെങ്കിലും യുഡിഎഫ് സർക്കാരിന്റെ കാലത്ത് മികച്ച ചികിത്സ ലഭിച്ചിരുന്നില്ലെന്നും, പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് നല്ല ചികിത്സ ലഭിച്ചതെന്നും അപ്പോഴേക്കും അവസ്ഥ മോശമായിരുന്നുവെന്നും അവർ പറഞ്ഞു.
കെഎം ഷാജി തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് എറിഞ്ഞുനോക്കുകയാണെന്ന് പികെ കുഞ്ഞനന്തൻ്റെ മകൾ
