പോയവര്‍ പോകട്ടെ എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ജെ.ഡി.യു പോകുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും നിശബ്ദത പാലിച്ചത് ഇന്ത്യ സഖ്യം തകരാതിരിക്കാനാണെന്നും ഖര്‍ഗെ പ്രതികരിച്ചു. അതോടൊപ്പം മഹാസഖ്യത്തിലെ സ്ഥിതി മോശമാണെന്നും, എല്ലാവരുടെയും അഭിപ്രായം മാനിച്ചാണ് തീരുമാനമെടുത്തതെന്നും നിതീഷ് കുമാർ. നിലവിലെ സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിച്ചെന്നും ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെ നിതീഷ് കുമാർ വ്യക്തമാക്കി. ഇന്ത്യ മുന്നണിക്കെതിരെ താനിതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും സാധ്യമായതെല്ലാം ചെയ്തിട്ടും മുന്നണിയില്‍ ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.