10 വർഷത്തിന് മുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി ജീവനക്കാരുടെ വേതനം 1000 രൂപവരെ വര്‍ധിപ്പിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ. കഴിഞ്ഞ ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന് അർഹതയുണ്ടാകും. മറ്റുള്ളവരുടെ വേതനത്തിലും 500 രൂപ കൂടും. വര്‍ധന നിലവില്‍ വരുന്നതോടെ വർക്കർമാർക്ക് പ്രതിമാസം 13,000 രൂപയും ഹെൽപ്പർമാർക്ക് 9000 രൂപയുമാകും.
അങ്കണവാടി ജീവനക്കാരുടെ വേതനം 1000 രൂപവരെ വര്‍ധിപ്പിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ
