Screenshot 2024 01 25 20 14 00 829 com.android.chrome edit

പെരിട്ടോണിയല്‍ ഡയാലിസിസ് രോഗികളുടെ ചികിത്സ ഉറപ്പാക്കുന്നതിന് 4.9 കോടി രൂപ അനുവദിച്ചെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പെരിട്ടോണിയല്‍ ഡയാലിസിസിന് ആവശ്യമായ ഫ്‌ളൂയിഡ് വാങ്ങുന്നതിനായാണ് ഈ തുക അനുവദിച്ചത്. രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്നതാണ് പെരിട്ടോണിയല്‍ ഡയാലിസിസ് പദ്ധതി. രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് പെരിട്ടോണിയല്‍ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്‌ളൂയിഡ്, കത്തീറ്റര്‍, അനുബന്ധ സാമഗ്രികള്‍ എന്നിവ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭ്യമാക്കുന്നു.വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്. ഇതുകൂടാതെയാണ് പെരിട്ടോണിയല്‍ ഡയാലിസിസ് പദ്ധതി കൂടി ആരംഭിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *