ട്വന്റി 20 പാര്‍ട്ടി ചെയര്മാൻ സാബു എം ജേക്കബിനെതിരെ പൊലീസ് കേസ്. പി വി ശ്രീനിജൻ എംഎൽഎയെ പൊതുവേദിയിൽ അപമാനിച്ചു എന്നതാണ് പരാതി. എറണാകുളം പുത്തൻകുരിശ് പോലീസാണ് കേസെടുത്തിരിക്കുന്നത്. ട്വന്റി 20 ഞായറാഴ്ച്ച കോലഞ്ചേരിയിൽ നടത്തിയ സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരിലാണ് പൊലീസ് കേസെടുത്തത്. കലാപമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ള പ്രകോപന പ്രസംഗം എന്നാണ് എഫ്ഐആറിലുള്ളത്.
സി പി എം പ്രവര്‍ത്തകാരായ ശ്രുതി ശ്രീനിവാസൻ, ജോഷി വര്‍ഗീസ് എന്നിവരും സാബു എം ജേക്കബിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. താൻ വ്യക്തിപരമായി ആർക്കെതിരെയും ഒരു അധിക്ഷേപവും നടത്തിയിട്ടില്ല എന്നാണ് സാബു എം ജേക്കബിന്റെ വിശദീകരണം. പ്രസംഗത്തിൽ ഉടനീളം ആരുടെയും പേരെടുത്ത് പരാമർശിച്ചിട്ടില്ല. 20 20 പാർട്ടി കൂടുതൽ ഇടങ്ങളിൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ അസഹിഷ്ണുതയാണ് ഈ കേസിന് കാരണമെന്നും സാബു എം ജേക്കബ് പറഞ്ഞു.