surendran saji cherian

മന്ത്രി സജി ചെറിയാന്റെ ക്രൈസ്തവ അവഹേളനത്തിൽ, മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.വീഞ്ഞും കേക്കും എന്നീ രണ്ടു വാക്കുകൾ കൊണ്ടുള്ള  പരാമർശം മാത്രമാണ് മന്ത്രി പിൻവലിച്ചത്. തന്റെ നിലാപാടിൽ മാറ്റമില്ലെന്നാണ് അദ്ദേഹം വീണ്ടും  പറഞ്ഞത്. ക്രൈസ്തവ വിശ്വാസികളോടുള്ള പുച്ഛമാണ് മന്ത്രി വാക്കുകളിലൂടെ പ്രകടിപ്പിച്ചത്.

പ്രധാനമന്ത്രിയോട്  സഭാ നേതൃത്വം  എന്ത് പറയണമെന്ന് തീരുമാനിക്കേണ്ടത് മന്ത്രിയല്ലെന്ന് സജി ചെറിയാൻ മനസിലാക്കണം. ഇത്തരം വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നത്പതിവാക്കിയ മന്ത്രിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.ഇത്രയും വലിയ അധിക്ഷേപം നടന്നിട്ടും  കോൺഗ്രസ് മിണ്ടാതിരിക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *