വിമാനം പറത്തുന്ന പൈലറ്റ് രാത്രി ഭൂമിയെ കാണുന്നത് എങ്ങനെയായിരിക്കും. ഇരുട്ടില്‍ മേഘങ്ങള്‍ക്കു മുകളിലൂടെ പറക്കുന്ന വിമാനത്തിന്റെ കോക്പിറ്റില്‍നിന്നുള്ള ദൃശ്യങ്ങള്‍ അതിമനോഹരമാണ്. മേഘങ്ങള്‍ക്കിടയിലെ വിടവുകളിലൂടെ താഴെ ഭൂമിയിലെ നഗരക്കാഴ്ചയും കാണാം. കടലും, കടല്‍ത്തീരങ്ങളും വൈദ്യുത ദീപങ്ങളാല്‍ മിന്നിത്തിളങ്ങുന്ന നഗരവുമെല്ലാം കാണാം. മേഘപടലങ്ങള്‍ക്കു താഴെയുള്ള ആകാശ ദൃശ്യങ്ങളും അതിമനോഹരം. തെളിഞ്ഞു നില്ക്കുന്ന വൈദ്യുത ദീപങ്ങളുടെ ശോഭയില്‍ സുന്ദരിയായ നഗരത്തിന്റെ കൂടുതല്‍ പ്രൗഡഗംഭീരമായ കാഴ്ച. ഒടുവില്‍ വിമാനം റണ്‍വേയിലേക്കു ലാന്‍ഡു ചെയ്യാന്‍ ശ്രമിക്കുന്നതോടെ വീഡിയോ അവസാനിക്കുകയാണ്. ”രാത്രി ലാന്‍ഡുചെയ്യുമ്പോള്‍ പൈലറ്റിനു കോക്ക്പിറ്റില്‍ നിന്നുള്ള കാഴ്ച!” എന്ന കുറിപ്പോടെയാണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. പതിനായിരങ്ങളാണ് ഈ വീഡിയോ ആസ്വദിച്ചത്.
നൈറ്റ് ലാന്‍ഡിംഗ്
