തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിൽ കനത്ത മഴ. നാഗര്‍കോവിലില്‍ 200ലേറെ വീടുകളില്‍ വെള്ളം കയറിയതിനെ തുടർന്ന് പ്രദേശത്തുള്ളവരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റാന്‍ ശ്രമം തുടരുകയാണ്. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. തിരുച്ചെന്തൂര്‍ മേഖലയില്‍ വൈദ്യുതി വിതരണം നിലച്ചു. കന്യാകുമാരി ജില്ലയില്‍ കനത്തമഴ തുടരുന്നതിനെ തുടര്‍ന്ന് വിവേകാനനന്ദപ്പാറയിലേക്കുള്ള യാത്രയും നിര്‍ത്തിവച്ചു.
തമിഴ്നാട്ടില്‍ കനത്ത മഴ
