പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ മഹുവ മൊയ്ത്ര സുപ്രീംകോടതിയില്‍ ഹര്‍ജി സമർപ്പിച്ചിരുന്നു. എന്നാൽ ചോദ്യത്തിന് കോഴ ആരോപണത്തിൽ മഹുവയെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനെത്തണമെന്നാവശ്യപ്പെട്ട് ഉടൻ നോട്ടീസ് നൽകും. അതോടൊപ്പം ബിജെപിയുടെ പക തീരുന്നില്ലെന്നും, എംപി സ്ഥാനത്ത് നിന്നും അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വീടൊഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ തീയതിക്കുള്ളിൽ തന്നെ ഇറങ്ങുമെന്നും മഹുവ മൊയ്ത്ര അറിയിച്ചു.