വിജയോ പ്രഭാസോ ഷാരൂഖോ അല്ലു അര്‍ജുനോ സല്‍മാനോ ആമിറോ അല്ല ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടന്‍. ഏറ്റവും പുതിയ ചിത്രത്തിലെ പ്രതിഫലം സംബന്ധിച്ച വാര്‍ത്തകള്‍ പ്രകാരം രജനികാന്താണ് ദക്ഷിണേന്ത്യയില്‍ മാത്രമല്ല, ഇന്ത്യയിലും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍.’ജയിലര്‍’ എന്ന ചിത്രത്തിന് 210 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് കണക്ക്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ‘ജയിലര്‍’ എന്ന സിനിമയില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ രജനികാന്തിന് 210 കോടി രൂപ പ്രതിഫലം ലഭിച്ചു. ചിത്രത്തില്‍ ആദ്യം 100 കോടിയും പിന്നീട് ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം 110 കോടി രൂപയും കൂടി നിര്‍മ്മാതക്കള്‍ നല്‍കിയതോടെ അദ്ദേഹം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി എന്നണ് കണക്ക്. ഒരു ബ്രാന്‍ഡഡ് കാറും ചിത്രത്തിന്റെ വിജയത്തിന് ശേഷം നിര്‍മ്മാതാവ് സമ്മാനിച്ചിരുന്നു രജനിക്ക്. പുതുതായി ചിത്രീകരണം പുരോഗമിക്കുന്ന ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും രജനി റെക്കോഡ് പ്രതിഫലം വാങ്ങുന്നു എന്നാണ് വിവരം. 600 കോടിയിലധികം നേടി തമിഴ് സിനിമയിലെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ് ‘ജയിലര്‍’. 500 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ഏക തെന്നിന്ത്യന്‍ നടന്‍ രജനികാന്താണ്.