അച്ചടക്ക നടപടിയെടുത്തതിൽ പാർട്ടി കീഴ്വഴക്കങ്ങൾ പാലിക്കപ്പെട്ടില്ലെന്നും തന്റെ ഘടകമായ സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെയാണ് നടപടിയെടുത്തതെന്നും സിപിഐ പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി എ.പി ജയൻ. സാമ്പത്തിക കാര്യങ്ങൾ സുതാര്യം ആണ്, പാർട്ടിയിൽ നിന്ന് വാർത്തകൾ ചോരുന്നുണ്ടെന്നും എപി ജയന് ആരോപിച്ചു. ഗൂഢാലോചന നടത്തിയ ആളുകളെ കുറിച്ച്, അവരുടെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ എല്ലാം രേഖാമൂലം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ആയി തുടരുമെന്നും സിപിഐ വിടില്ലെന്നും ചെങ്കൊടി പുതച്ച് മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.