നവകേരള സദസിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കരുതെന്ന് കോടതി വിലക്കുണ്ടായിട്ടും വീണ്ടും പങ്കെടുപ്പിച്ചതിനെതിരെ കോടതി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിന്റെ ഉപഹർജി പരിഗണിക്കവെ നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ഇത്രയും ചെറുപ്പത്തിൽ മനസുകളിലേക്ക് രാഷ്ട്രീയം കുത്തിവക്കണ്ട. എല്ലാവർക്കും രാഷ്ട്രീയം ഉണ്ടായിക്കോളുമെന്നും കോടതി പറഞ്ഞു.
വിദ്യാർഥികളെ വീണ്ടും നവകേരള സദസിൽ പങ്കെടുപ്പിച്ചാൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് കോടതി
