ആരോഗ്യപരമായ കാരണങ്ങളാൽ മൂന്ന് മാസത്തേക്ക് സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും അവധി നൽകണമെന്ന കാനം രാജേന്ദ്രന്റെ ആവശ്യത്തിൽ ഇന്ന് ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗം തീരുമാനമെടുത്തില്ല. ദേശീയ നേതൃത്വം അവധി കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് സിപിഐ നേതൃത്വം അറിയിച്ചു.സംസ്ഥാന സെക്രട്ടറിയുടെ അധിക ചുമതല തത്കാലത്തേക്ക് അസിസ്റ്റന്റ് സെക്രട്ടറിമാർ വഹിക്കുമെന്നും, രണ്ട് മാസത്തിനു ശേഷം കാനം രാജേന്ദ്രൻ പാർട്ടിയിൽ വീണ്ടും സജീവമാകുമെന്നുമാണ് റിപ്പോർട്ട്.
സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രൻ തുടരും
