കരുവന്നൂർ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് സിപിഎം തൃശൂർ ജില്ല സെക്രട്ടറി എം എം വർഗീസിന് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ അസൗകര്യം അറിയിച്ച് കഴിഞ്ഞ ദിവസമാണ് വർഗീസ് ഇഡിക്ക് മെയിൽ അയച്ചത്. ഇത് അംഗീകരിക്കില്ലെന്ന് അന്വേഷണ സംഘം വർഗീസിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായത്.
സിപിഎം തൃശൂർ ജില്ല സെക്രട്ടറി എം എം വർഗീസ് ഇഡിക്കു മുന്നിൽ ഹാജരായി
