പലസ്തിൻ ജനതക്കൊപ്പമാണ് നാം എന്ന് വീണ്ടും തെളിയിക്കുന്നതാണ് ഇന്നത്തെ റാലിയെന്നും കോൺഗ്രസ് – ലീഗ് ബന്ധം ശക്തമായി മുന്നോട്ട് പോകുകയാണെന്നും സാദിഖ് അലി തങ്ങൾ. കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിളികളും ഉൾവിളികളും ഉണ്ടാകും. മുന്നണി ബന്ധം എന്നത് ഒരു നിലപാടാണ്. മനുഷ്വത്വ രഹിതമായ നിലപാടാണ് ഇസ്രയേൽ പലസ്തീനോട് കാണിക്കുന്നത്. കോൺഗ്രസിന് നല്ലൊരു റാലി നടത്താൻ സാധിച്ചു. വെടിനിർത്തൽ വന്നത് ആശ്വസമാണ്. അന്താരാഷ്ട്ര സമൂഹം ഒന്നിച്ചിരുന്ന് പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ് – ലീഗ് ബന്ധം ശക്തമായി മുന്നോട്ട് പോകുകയാണെന്ന് സാദിഖ് അലി തങ്ങൾ
