ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം വൈകുമെന്ന് സൂചന. രക്ഷാദൗത്യം മൂന്ന് മണിക്കൂറോളം വൈകാനാണ് സാധ്യത എന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകള്‍. എന്നാൽ ഓഗർ മെഷീന് വീണ്ടും സാങ്കേതിക തകരാർ സംഭവിച്ചതിന് പിന്നാലെ ഡ്രില്ലിങ് നിർത്തി വച്ചിരിക്കുകയാണ്. രക്ഷാദൗത്യം പൂർത്തിയായാൽ തൊഴിലാളികളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
ടണലിൽ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം വൈകിയേക്കും
