പാലക്കാട് കരിങ്കരപ്പുള്ളിയിലെ വയലില്‍ യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ സ്ഥലമുടമ കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്.കാട്ടുപന്നിക്ക് വച്ച വൈദ്യുതിക്കെണിയില്‍പെട്ടാണ് പുതുശേരി, കൊട്ടേക്കാട് സ്വദേശികളായ യുവാക്കള്‍ മരിച്ചതെന്നും ,മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടുവെന്നും സ്ഥലമുടമ മൊഴി നൽകി. അതേസമയം, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.