കൂടുതല്‍ കരുത്തും കൂടുതല്‍ വേഗവും കൂടുതല്‍ വലിപ്പവുമുള്ള പുതിയ ഹിമാലയന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. റോയല്‍ എന്‍ഫീല്‍ഡ് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച ചില രേഖകളിലൂടെയാണ് ഹിമാലയന്‍ 450യുടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഈ രേഖയില്‍ ഹിമാലയന്‍ 452 എന്നാണ് പുതിയ മോഡലിനെ വിശേഷിപ്പിക്കുന്നത്. പുതിയ ലിക്വിഡ് കൂള്‍ഡ് എന്‍ജിന് 451.65 സിസിയാണെന്നതാണ് ഹിമാലയന്‍ 452 എന്ന പേരിനു പിന്നില്‍. 8,000 ആര്‍പിഎമ്മില്‍ 29.44കിലോവാട്ട് കരുത്ത് പുറത്തെടുക്കാന്‍ എന്‍ജിന് സാധിക്കുമെന്നതാണ് മറ്റൊരു സുപ്രധാന വിവരം. ഇതോടെ പുതിയ ഹിമാലയന്‍ എന്‍ജിന് 40.02എച്പിയാണ് കരുത്തെന്ന് കണക്കുകൂട്ടാം. ഹിമാലയന്‍ 452വിന് 1,510എംഎം ആണ് വീല്‍ ബേസ് എന്ന വിവരവും ചോര്‍ന്നിട്ടുണ്ട്. നീളം 2,190എംഎമ്മില്‍ നിന്നും 2,245എംഎം ആയും വീതി 840എംഎമ്മില്‍ നിന്നും 852എംഎം ആയും കൂടിയിട്ടുണ്ട്. ഹാന്‍ഡ്ഗാര്‍ഡുകള്‍ കൂടി വെച്ചാല്‍ 900എംഎം ആയി വീതി വര്‍ധിക്കും. ഭാരത്തിന്റെ കാര്യത്തില്‍ പുതിയ മോഡലില്‍ എന്തു വ്യത്യാസം വരുമെന്ന് വ്യക്തമല്ല. നവംബറില്‍ പുതിയ ഹിമാലയന്‍ 452 പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.