നൊബേല്‍ ജേതാവായ പ്രഥമ ഏഷ്യക്കാരന്, ദേശീയഗാനത്തിന്റെ രചയിതാവ്, വിശ്വഭാരതി സര്‍വകലാശാലയുടെ സ്ഥാപകന്‍ തുടങ്ങി, ഭുവനത്തെ ബഹുവിതാനങ്ങളില്‍ ശോഭനമാക്കിയ പ്രതിഭയായിരുന്നു ടാഗോര്‍. സാഹിത്യവും സംഗീതവും ചിത്രകലയും ഒക്കെയായി ഭിന്നമണ്ഡലങ്ങളില്‍ മുഴുകിയ ആ വ്യക്തിത്വം ആരേയും നിതാന്തവിസ്മയശാലിയാക്കും. ബാല്യകാലത്തെ പശ്ചാത്തലമാക്കി, കുട്ടികളെ കഥാപാത്രങ്ങളാക്കി ടാഗോര്‍ രചിച്ച പത്തു കഥകളുടെ സമാഹാരമാണിത്. മിനിമോളുടെ കാബൂളിവാലയെപ്പോലെ, കളിയും ചിരിയും കഥപറച്ചിലുമായി ഇവിടെ ആ വിശ്വമഹാകവി ജീവിതത്തെക്കുറിച്ച് നൂറുനൂറു കാര്യങ്ങള്‍ കുഞ്ഞുകാതുകളില്‍ മൊഴിയുകയാണ്. ‘ടാഗോര്‍ കഥകള്‍’. പുനരാഖ്യാനം – കെ വി രാമനാഥന്. എച്ച്ആന്‍ഡ്സി ബുക്സ്. വില 114 രൂപ.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan