തെന്നിന്ത്യന്‍ താരം വിനയ്റോയ് വീണ്ടും മലയാളത്തില്‍. ടോവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ അനസ് ഖാന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ‘ഐഡന്റിറ്റി’യിലാണ് വിനയ് എത്തുന്നത്. മമ്മൂട്ടി ബി.ഉണ്ണികൃഷ്ണന് ചിത്രമായ ക്രിസ്റ്റഫറിലൂടെ മലയാളത്തില്‍ വിനയ്റോയ് അരങ്ങേറ്റം കുറിച്ചിരുന്നു. നാലു ഭാഷകളിലായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ഐഡന്റിറ്റി പ്രഖ്യാപന വേള മുതല്‍ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2020 പുറത്തിറങ്ങിയ ഫോറന്‍സിക് എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസ് അഖില്‍ പോള്‍ അനസ് ഖാന് എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐഡന്റിറ്റി. തൃഷയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ചിത്രം കൂടിയാണ് ഐഡന്റിറ്റി. അമ്പതു കോടിക്ക് മുകളില്‍ ബഡ്ജറ്റ് വരുന്ന ചിത്രം ടോവിനോയുടെ കരിയറിലെ വലിയ ചിത്രങ്ങളിലൊന്നാണ്. സെപ്റ്റംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.