നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ലാൻഡ് ബോർഡ് ചെയർമാൻ ഹൈക്കോടതിയിൽ. പി.വി.അൻവർ എംഎൽഎക്കും കുടുംബത്തിനുമെതിരായ മിച്ചഭൂമി കേസിൽ കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാനാണ് ഹൈക്കോടതിയിൽ നിലപാടറിയിച്ചത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ വൈകിയതിൽ സോണല്‍ ലാന്റ് ബോര്‍ഡ് ചെയര്‍മാനും താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് സ്പെഷല്‍ ഡെപ്യൂട്ടി തഹസില്‍ദാരും നിരുപാധികം മാപ്പപേക്ഷിച്ചു. ഇരുവരുടെയും സത്യവാങ്മൂലം രേഖപ്പെടുത്തിയ കോടതി കേസ് പരിഗണിക്കുന്നത് ഒക്ടോബർ 18ലേക്ക് മാറ്റി.
നടപടി വൈകിയതിന് മാപ്പുചോദിച്ച് ബോര്‍ഡ്
