തലയില്‍ കളിമണ്ണാണോ, ചാണകമാണോയെന്നുള്ള പരിഹാസമെല്ലാം പഴങ്കഥ. സ്വന്തം തലയില്‍ ചെടി വളര്‍ത്തുന്ന ഒരാളെ നമുക്കു പരിചയപ്പെടാം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് തലയില്‍ ചെടി വളര്‍ത്തുന്നയാളെ ലോകം കണ്ടത്. വീഡിയോ പകര്‍ത്തി അപോലോഡ് ചെയ്തയാള്‍ തലയില്‍ ചെടി വളര്‍ത്തുന്നയാളുടെ പേരു വെളിപെടുത്തിയിട്ടില്ല. മുടി സ്ട്രെയിറ്റന്‍ ചെയ്യിച്ചു പച്ച നിറത്തില്‍ കളര്‍ ചെയ്തതാണോയെന്ന് ആരും ഒറ്റനോട്ടത്തില്‍ സംശയിക്കും. നാലഞ്ചു വര്‍ഷമായി ഇങ്ങനെ തലയില്‍ ചെടി വളര്ന്നുണ്ടെന്നാണ് അഭിമുഖത്തില്‍ അയാള്‍ പറയുന്നത്. സാധാരണ ചെടികള്‍ക്ക് എല്ലാ ദിവസവും വെള്ളം ഒഴിച്ചുകൊടുത്താണ് തലയിലെ ചെടികള്‍ വളര്‍ത്തുന്നത് എന്നും വിശദീകരിക്കുന്നുണ്ട്. മാത്രമല്ല, തലയില്‍ വളര്‍ത്തുമ്പോള്‍ മണ്ണൊന്നും ആവശ്യമില്ല. വെള്ളം മാത്രം മതിയത്രേ. നിശ്ചിത ദിവസം കഴിഞ്ഞാല്‍ ചെടികളുടെ വേരുകള്‍ തലയോട്ടിലേക്കു പടര്‍ന്നു തുടങ്ങും. തലയോട്ടിയിലേക്കു വേരു പടരുന്ന സമയത്ത് ചെടികള്‍ ഇളക്കി മാറ്റി ഭൂമിയില്‍ നടാറുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. ഇങ്ങനെ തലയില്‍നിന്ന് ചെടികള്‍ ഇളക്കി മാറ്റുമ്പോള്‍ വലിയ വേദന തോന്നാറുണ്ടെന്നും ചിലപ്പോള്‍ രക്തം കിനിയാറുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. എന്തായാലും വിചിത്രംതന്നെ.
തലയില്‍ ഞാറ്റടി
