തമിഴ്നാട് മുന്‍മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ മകനായ തേനി എം.പി ഒ.പി രവീന്ദ്രനാഥിനെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിമറി കാണിച്ചെന്ന പരാതിയില്‍ മദ്രാസ് ഹൈക്കോടതി അയോഗ്യനാക്കി.ഇതോടെ അണ്ണാ ഡി.എം.കെയ്ക്ക് തമിഴ്നാട്ടിലുണ്ടായിരുന്ന ഏക എംപിയെയും നഷ്ടമായി. വോട്ട് ലഭിക്കുന്നതിനായി തിരഞ്ഞെടുപ്പ് സമയത്ത് പണം വിതരണം ചെയ്തുവെന്നും അധികാരദുര്‍വിനിയോഗം നടത്തിയെന്നും ഹര്‍ജിക്കാരിയായ മിലാനി ആരോപിച്ചിരുന്നു.
ഒ.പി.രവീന്ദ്രനാഥിനെ അയോഗ്യനാക്കി
