സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. 14 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്ത് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്. തിരുവനന്തപുരം കൂടാതെ കൊല്ലത്തും യല്ലോ അലേർട്ട് ആണ്.സംസ്ഥാനത്ത് ജാഗ്രത തുടരും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി
