അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം തീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ട്, ഇന്ന് എറണാകുളത്ത് ഓറഞ്ച് അലർട്ടും,.എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.
അടുത്ത 5 ദിവസം തീവ്ര മഴ മുന്നറിയിപ്പ്
