കൊച്ചിയിലെ മാലിന്യ പ്രശ്നത്തിൽ കോർപ്പറേഷന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്ത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ടെടുത്ത കേസ് പരിഗണിക്കവെയാണ് കൊച്ചിയിൽ ഖര – ജൈവ മാലിന്യ ശേഖരണം നടക്കുന്നില്ലെന്ന് ഹൈക്കോടതിയുടെ വിമർശനം ഉയർത്തിയത്. മൂന്ന് മാസമായി മാലിന്യ ശേഖരണം കാര്യക്ഷമമായി നടക്കുന്നില്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു മാസമായി ശേഖരിക്കുന്നില്ല. ഇനി എന്ത് മാറ്റമാണ് ഉണ്ടാകുക എന്നും കോടതി വിമർശന സ്വരത്തിൽ ചോദ്യമുന്നയിച്ചു.
കൊച്ചിയിലെ മാലിന്യ പ്രശ്നത്തിൽ കോർപ്പറേഷന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്ത്
