വന്ദേഭാരത് ട്രെയിനിന്റെ വേഗം 160-ല്‍നിന്ന് 200 കിലോമീറ്ററായി വര്‍ധിപ്പിക്കുമെന്ന് പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) ജനറല്‍ മാനേജര്‍ ബി.ജി. മല്യ. ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന പ്രവണത വർധിച്ച് വരുകയാണെന്നും ഇവരെ വന്ദേ ഭാരത്തിൽ സ്ഥാപിച്ച ക്യാമറകൾ ഉപയോഗിച്ച് കണ്ടെത്താനാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വന്ദേ ഭാരത് ട്രെയിനുകൾക്കുള്ള സ്ലീപ്പർ കോച്ചുകളുടെ നിർമാണം വൈകാതെ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 30 മാസത്തിനുള്ളിൽ 200 കോച്ചുകൾ നിർമിക്കാനാണ് പദ്ധതി.
വന്ദേഭാരതിനു നേരെ കല്ലെറിയുന്നവരെ ക്യാമറ ഉപയോഗിച്ച് കണ്ടെത്തും
