യൂത്ത് കെയർ ജില്ലാ സമ്മേളനത്തിനിടയിലെ രമേശ് ചെന്നിത്തലയുടെ വാക്കുകൾ ചർച്ചയായതിന് പിന്നാലെ യൂത്ത് കെയറിന്റെ പ്രവർത്തനങ്ങൾ ഓർമ്മിപ്പിച്ച് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം എൽ എ. സ്വന്തം അധ്വാനത്തിന്റെ കുഞ്ഞു വിഹിതങ്ങൾ കൊണ്ടാണ് പ്രതിസന്ധികളുടെ കാലത്ത് യുവതയുടെ കരുതലായി യൂത്ത് കെയർ മാറിയതെന്ന് ഷാഫി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ജനവിരുദ്ധ തീരുമാനങ്ങൾക്കെതിരെ സമരം നടത്തിയതിലൂടെ നിരവധി കേസുകളിൽ യൂത്ത് കെയർ പ്രവർത്തകർ പ്രതി ചേർക്കപ്പെടുകയും ക്രൂര മർദനങ്ങൾക്ക് ഇരയാകേണ്ടി വന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു
യൂത്ത് കെയറിന്റെ പ്രവർത്തനങ്ങൾ ഓർമ്മിപ്പിച്ച് ഷാഫി പറമ്പിൽ
