ഇത്രയേറെ തവണ മാറ്റിവയ്ക്കപ്പെട്ട മറ്റൊരു സുപ്രധാന കേസ് സുപ്രീംകോടതിയുടെ ചരിത്രത്തില്‍ കാണില്ലെന്നും,കേസ് 33-ാം തവണയും മാറ്റിവച്ചത് മറ്റൊരു നാടകത്തിലൂടെയാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി കുറ്റപ്പെടുത്തി. ലാവ്ലിൻ കേസ് വീണ്ടും മാറ്റിവച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കേസ് കേട്ട മലയാളി ജഡ്ജി സി.ടി രവികുമാര്‍ അക്കാരണം പറഞ്ഞ് പിന്മാറിയതുമൂലമാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നതില്‍നിന്ന് പിന്മാറിയത്.ഈ കേസ് കേട്ട ജഡ്ജി എന്ന നിലയ്ക്ക് അദ്ദേഹത്തിനു ബെഞ്ചില്‍നിന്ന് നേരത്തെ പിന്മാറാമായിരുന്നു. എന്തുകൊണ്ടാണ് അതു ചെയ്യാതിരുന്നതെന്നതെന്നും വ്യക്തമാകാനുണ്ട്.