കൊച്ചിയിൽ മാലിന്യം തള്ളുന്ന ബ്രഹ്മപുരത്ത് ഇപ്പോൾ ക്രിക്കറ്റ് കളിയ്ക്കാമെന്ന് മന്ത്രി എംബി രാജേഷ്. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മാലിന്യമലകൾ നീക്കിയ ബ്രഹ്മപുരത്ത് മേയർ എം അനിൽ കുമാറിനും പി വി ശ്രീനിജൻ എംഎൽഎയ്ക്കുമൊപ്പം ക്രിക്കറ്റ് കളിച്ചപ്പോൾ എന്ന അടിക്കുറിപ്പോടെ മന്ത്രി ചിത്രവും പങ്കുവെച്ചു. കൊച്ചി നഗരസഭയും സംസ്ഥാന സർക്കാറും ഏറെ പഴികേട്ട സംഭവമായിരുന്നു ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്.
കൊച്ചിയിൽ മാലിന്യം തള്ളുന്ന ബ്രഹ്മപുരത്ത് ഇപ്പോൾ ക്രിക്കറ്റ് കളിയ്ക്കാമെന്ന് മന്ത്രി എംബി രാജേഷ്
