വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ഇടുക്കി ചിന്നക്കനാലിൽ വീട് തകർത്തു. വീട്ടമ്മയും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അതോടൊപ്പം തൃശൂർ വാഴച്ചാലിൽ ആദിവാസികൾ അരിക്കൊമ്പന്റെ ട്രയൽ റൺതടഞ്ഞു. ആനയെ ഇടുക്കിയിൽ നിന്നും കൊണ്ടുവരുന്നത് വാഴച്ചാൽ വഴിയാണ്. അവിടുള്ളവർക്കും അരിക്കൊമ്പൻ ഭീഷണിയാകുമെന്നാണ് ജനങ്ങൾ പറയുന്നത്.
അതിനിടെ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ സർവകക്ഷി യോഗ തീരുമാനപ്രകാരമുള്ള മുതലമട പഞ്ചായത്തിലെ ഹർത്താൽ പുരോഗമിക്കുന്നു.കടകൾ അടച്ചിടുമെങ്കിലും വാഹനങ്ങൾക്ക് നിയന്ത്രണമില്ല. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ മുതലമട പഞ്ചായത്തും ഇന്ന് ഹൈക്കോടതിയെ സമീപിക്കും.