മോദി നല്ല നേതാവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പ്രധാനമന്ത്രി ആരുമായും ഏറ്റുമുട്ടലിന് പോകാറില്ല. രാജ്യത്ത് ക്രൈസ്തവർ അരക്ഷിതരല്ലെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ബിജെപി ഭരണത്തിൽ ക്രിസ്ത്യൻ സമൂഹം സുരക്ഷിതരല്ല എന്ന് പറയുന്നത് ശരിയല്ല.ബിജെപിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് കരുതാനാകില്ല.ജനങ്ങളുടെ പിന്തുണ ലഭിക്കുന്ന സമീപനമാണ് ബിജെപിയ്ക്കുള്ളത്. കേരളത്തിൽ മൂന്ന് മുന്നണികൾക്കും സാധ്യതയുണ്ടെന്നും ഒരു പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
മോദി നല്ല നേതാവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി
