രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം. സംസ്ഥാനതലത്തിൽ അവലോകനം നടത്താനും ആരോഗ്യമന്ത്രി വിളിച്ച അവലോകന യോഗത്തിൽ നിർദ്ദേശിച്ചു.കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രവും സംസ്ഥാനങ്ങളും ഒത്തൊരുമിച്ചുള്ള പ്രവർത്തനം തുടരണമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ആവശ്യപ്പെട്ടു. സാഹചര്യങ്ങളും തയ്യാറെടുപ്പുകളും വിലയിരുത്താൻ സംസ്ഥാന തലത്തിൽ, ജില്ല ഭരണകൂടങ്ങളുടെയും ആരോഗ്യപ്രവർത്തകരുടെയും യോഗങ്ങൾ ചേരാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.നാളെയും മറ്റന്നാളുമായി അവലോകന യോഗങ്ങൾ നടക്കും. തിങ്കൾ,ചൊവ്വ ദിവസങ്ങളിലായി ആശുപത്രികളിൽ മോക് ഡ്രില്ലുകൾ സംഘടിപ്പിക്കും. കേന്ദ്രആരോഗ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിൽ, സംസ്ഥാന ആരോഗ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. രാജ്യത്തെ കോവിഡ് കേസുകൾ പ്രതിദിനം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി യോഗം വിളിച്ചത്.
രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം
