ബിജെപിയുടെ നാൽപ്പത്തിനാലാം സ്ഥാപന ദിനമായ ഇന്ന് ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ആഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.കുടുംബാധിപത്യത്തിനും അഴിമതിക്കുമെതിരായ പോരാട്ടം തുടരുമെന്നും, അസാധ്യമെന്ന വാക്ക് ബിജെപിക്ക് മുന്നിലില്ല.കുടുംബാധിപത്യമാണ് കോൺഗ്രസിൻ്റെ സംസ്കാരം.ബിജെപിയുടേത് സാമൂഹിക സൗഹാർദ്ദവും.സ്ത്രീകളെ അടിച്ചമർത്താൻ കോൺഗ്രസ് ശ്രമിക്കുന്നു.ബിജെപി അവരെ ശാക്തീകരിക്കുന്നു.പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി നിൽക്കുന്നുവെന്നത് കോൺഗ്രസിൻ്റെ കാപട്യമാണ് .ഒരു കുടുംബത്തിൽ മാത്രമാണ് ആ പാർട്ടിയുടെ ശ്രദ്ധയെന്നും മോദി പറഞ്ഞു.പ്രതീക്ഷ നഷ്ടപ്പെട്ട പ്രതിപക്ഷം നിസഹായരായി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കുടുംബാധിപത്യമാണ് കോൺഗ്രസിൻ്റെ സംസ്കാരം,ബിജെപിയുടേത് സാമൂഹിക സൗഹാർദ്ദവുമെന്ന് പ്രധാനമന്ത്രി
