നേതാക്കൾ അവരുടെ ഭരണകാലയളവിൽ കൈവരിച്ച നേട്ടത്തെക്കുറിച്ചാണ് ജനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ചോദ്യം ചെയ്യുന്നത് ശരിയായ പ്രവണതയല്ലെന്നും എൻസിപി നേതാവ് അജിത് പവാർ.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014ൽ ജനങ്ങൾ മോദിക്ക് വോട്ട് ചെയ്തത് അദ്ദേഹത്തിന്റെ ബിരുദം നോക്കിയല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവമാണ് വിജയത്തിന് കാരണമായത്. ഇപ്പോൾ ഒമ്പതു വർഷമായി മോദി രാജ്യത്തെ പ്രതിനിധീകരിക്കുന്നു. അദ്ദേഹത്തിന്റെ ബിരുദ യോഗ്യതയെക്കുറിച്ച് ചോദിക്കുന്നത് മര്യാദയല്ല. പണപ്പെരുപ്പത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും ചോദിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ചോദ്യം ചെയ്യുന്നത് ശരിയായ പ്രവണതയല്ലെന്ന് എൻസിപി നേതാവ് അജിത് പവാർ
