സഭയിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ രാജ്യസഭാധ്യക്ഷൻ വിളിച്ചു ചേർത്ത യോഗം പ്രതിപക്ഷം ബഹിഷ്ക്കരിച്ചു. രാജ്യസഭാധ്യക്ഷനെ പ്രതിപക്ഷം നിരന്തരം അവഹേളിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. രാഹുൽ ഗാന്ധി വിദേശത്ത് നടത്തിയ പ്രസ്ഥാവനയിൽ മാപ്പുപറയണമെന്ന് ഭരണപക്ഷവും, അദാനി വിഷയത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷവും ഉറച്ചുനിൽക്കുകയാണ്. ഇരുപക്ഷവും യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാത്ത സാഹചര്യത്തിൽ പ്രതിഷേധം ശക്തമാവുകയും സഭാ നടപടികൾ മുന്നോട്ടു പോകാനും സാധിക്കാത്ത സാഹചര്യത്തിലാണ് ഉപരാഷ്ട്രപതി യോഗം വിളിച്ചു ചേർത്തത്. എന്നാൽ ഈ യോഗം പ്രതിപക്ഷം ബഹിഷ്കരിക്കുകയാണുണ്ടായത്.
രാജ്യസഭാധ്യക്ഷൻ വിളിച്ചു ചേർത്ത യോഗം പ്രതിപക്ഷം ബഹിഷ്ക്കരിച്ചു
