സഞ്ജീവ് ശിവന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. ‘ഒഴുകി ഒഴുകി ഒഴുകി’ എന്നാണ് ചിത്രത്തിന്റെ പേര്. ജലത്തില്‍ ഒഴുകി നടക്കുന്ന ആയിരക്കണക്കിന് അജ്ഞാത മൃതദേഹങ്ങള്‍ക്ക് മുന്നിലാണ് ഈ ചിത്രം സമര്‍പ്പിക്കുന്നത്. പന്ത്രണ്ടു വയസ്സുള്ള ഒരാണ്കുട്ടിയുടെ അന്വേഷണത്തിലൂടെ യാണ് ഈ ചിത്രത്തിന്റെ അവതരണം. ഈ അന്വേഷണത്തിനിടയില്‍ അവന് ഒരു കൊലപാതകത്തില്‍ കുരുങ്ങുന്നതോടെ ഈ ചിത്രം സംഘര്‍ഷഭരിതമാകുന്നു. ശിവന് കുടുംബത്തിലെ ഏറ്റവും പുതിയ തലമുറക്കാരനായ സിദ്ധാന്‍ഷു സഞ്ജീവ് ശിവനാണ് ഈ ചിത്രത്തിലെ കേന്ദ കഥാപാത്രമായ പന്ത്രണ്ടു വയസ്സുകാരനെ അവതരിപ്പിക്കുന്നത്. സൗബിന് ഷാഹിര്‍, നരേന്, നന്ദു, യദുകൃഷ്ണന്, കൊച്ചുപ്രേമന്, അഞ്ജനാ അപ്പുക്കുട്ടന്, എന്നിവരും പ്രധാന താരങ്ങളാണ്. ബി.ആര്. പ്രസാദിന്റേതാണ് തിരക്കഥ. ഓസ്ക്കാര്‍ അവാര്‍ഡു ജേതാവായ റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം നടത്തുന്നത്. ബോളിവുഡ് സംഗീത സംവിധായകനായ തോമസ് കാന്റിലനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്. സംസ്ഥാന അവാര്‍ഡ് ജേതാവായ മനോജ് പിള്ളയാണ് ഛായാഗ്രാഹകന്‍. ശീകര്‍ പ്രസാദാണ് എഡിറ്റര്‍. ദീപ്തി ശിവനാണ് നിര്‍മ്മിക്കുന്നത്.